24 October 2021

മഴയുടെയരികെ.... Mazhayudeyarike Lyrics



Music : Suresh V M
Lyrics : Zakariyaam Bava
Sung by : Veetraag

Click to listen to the song!

മഴയുടെയരികെ....പതിയെയിരുന്നൊരു
പഴകിയ ഈണം മൂളാം..
മഴയുടെയരികെ....പതിയെയിരുന്നൊരു
പഴകിയ ഈണം മൂളാം..
മദകരമാമീയോർമ്മകൾ... നനയുമീ നിമിഷങ്ങളിൽ!
മഴയുടെയരികെ....പതിയെയിരുന്നൊരു
പഴകിയ ഈണം മൂളാം..

~!~
ഒരു വേനലിൻ നേർത്ത സന്ധ്യയിൽ,
വിരലുകൾ തിരയാത്ത കൗതുകം,
ഇമകളിൽ മെല്ലെയൊതുക്കിയോ  നീ?
ഇലകളിലുതിരാ തുഷാരമായോ?....

~!~
അതിലോലമീ..മൂകയാമമോ...
ഒരു മഴയോർമ്മതൻ നോവുപോൽ....
അകലെ നിലാപ്പൂക്കൾ പാതിരാവിൻ... 
പടവിതിലാരെ പകുത്തു വെച്ചു?

~!~
മഴയുടെയരികെ....പതിയെയിരുന്നൊരു
പഴകിയ ഈണം മൂളാം..
മഴയുടെയരികെ....പതിയെയിരുന്നൊരു
പഴകിയ ഈണം മൂളാം..
മദകരമാമീയോർമ്മകൾ...നനയുമീ നിമിഷങ്ങളിൽ!
മഴയുടെയരികെ.....പതിയെയിരുന്നൊരു
പഴകിയ ഈണം...മൂളാം..

26 August 2021

Hey Alexa!

 

"Alexa...What is the distance between Los Angeles and Kochi?"

Alexa assumed she asked about the distance between LAX to COK.
Fair enough, she thought.
Flying is the fastest option to get there anyway..
Alexa replied, 9246 miles.
Approximately 14879.995  kilometers.
21 hours and 45 minutes of non stop flight time.
And she felt the impact of "time and distance" for the very first time in 19 yrs! 
Indeed, 
Los Angeles and Kochi were oceans apart!
Unknown sadness filled around her but she wanted to snap out of it sooner.
"Hey Alexa", she said and asked to play her favorite song from YouTube.
Alexa obliged, the music flowed and his heavenly voice drowned every other noise around her. 
His songs were her refuge & she smiled again. 

16 August 2021

നിന്നോടെനിയ്ക്കുള്ള ഇഷ്ടം...


നിന്നോടുള്ള ഇഷ്ടമത്രയും മനസ്സിൽ തിങ്ങിനിറഞ്ഞു വാക്കുകളായി പെയ്തിറങ്ങി...പാതി പറഞ്ഞും ഏറെ പറയാതെയും ഇനിയും എന്തൊക്കെയോ പറയാൻ ബാക്കിവച്ചും...
 Nuvvem maaya chesaavo? Idantha neevalle!! 😍

നിന്നോടെനിയ്ക്കുള്ള ഇഷ്ടം.....

നിർത്താതെ പെയ്യുന്ന മഴയോടുള്ള ഇഷ്ടം

കാഴ്ച മറയ്ക്കുന്ന കോടമഞ്ഞിനോടുള്ള ഇഷ്ടം

ഉദിച്ചുയരുന്ന, കത്തിയമർന്നു കടലിൽ താഴുന്ന സൂര്യനോടുള്ള ഇഷ്ടം

കാത്തിരുന്നു കാണുന്ന പൂർണ്ണചന്ദ്രനോടുള്ള ഇഷ്ടം

നിന്നെപ്പോലെ അലഞ്ഞു തിരിയുന്ന മേഘങ്ങളോടുള്ള ഇഷ്ടം

~~~~ ~~~~ ~~~~ ~~~~~ ~~~~ ~~~~~~ ~~~

~~~~ ~~~~ ~~~~~~ ~~ ~~~~ ~~~~~ ~~~

~~~~ ~~~~ ~~~~ ~~~~~ ~~~~ ~~~~~~ ~~~

~~~~ ~~~ ~~~~~~ ~~~~~ ~~~~ ~~~~ ~~~

~~~~ ~~~ ~~~~ ~~~~ ~~~~ ~~~ ~~~

...എന്നും എപ്പോഴും നിന്നോടെനിക്ക് ഒരുപാടൊരുപാടിഷ്ടം!

~ 😊 ~