Music : Suresh V M
Lyrics : Zakariyaam Bava
Sung by : Veetraag
മഴയുടെയരികെ....പതിയെയിരുന്നൊരു
പഴകിയ ഈണം മൂളാം..
മഴയുടെയരികെ....പതിയെയിരുന്നൊരു
പഴകിയ ഈണം മൂളാം..
മദകരമാമീയോർമ്മകൾ... നനയുമീ നിമിഷങ്ങളിൽ!
മഴയുടെയരികെ....പതിയെയിരുന്നൊരു
പഴകിയ ഈണം മൂളാം..
~!~
ഒരു വേനലിൻ നേർത്ത സന്ധ്യയിൽ,
വിരലുകൾ തിരയാത്ത കൗതുകം,
ഇമകളിൽ മെല്ലെയൊതുക്കിയോ നീ?
ഇലകളിലുതിരാ തുഷാരമായോ?....
~!~
അതിലോലമീ..മൂകയാമമോ...
ഒരു മഴയോർമ്മതൻ നോവുപോൽ....
അകലെ നിലാപ്പൂക്കൾ പാതിരാവിൻ...
പടവിതിലാരെ പകുത്തു വെച്ചു?
~!~
മഴയുടെയരികെ....പതിയെയിരുന്നൊരു
പഴകിയ ഈണം മൂളാം..
മഴയുടെയരികെ....പതിയെയിരുന്നൊരു
പഴകിയ ഈണം മൂളാം..
മദകരമാമീയോർമ്മകൾ...നനയുമീ നിമിഷങ്ങളിൽ!
മഴയുടെയരികെ.....പതിയെയിരുന്നൊരു
പഴകിയ ഈണം...മൂളാം..