01 October 2020

Back Then - Mazha Puthumazha

Lyrics, Music & Rendition : Veetraag
Listen to the song here

മഴ...പുതുമഴ...കിനാപ്പെരുമഴ....
മഴ...പുതുമഴ...കിനാപ്പെരുമഴ....
മഴ...പുതുമഴ...

(MUSIC)

നിൻ മിഴിയോരം...തേടും കളിയോടം....
നിൻ മിഴിയോരം...തേടും കളിയോടം....
വാർമഴവില്ലായ്...പടരും...അനുരാഗം...
മഴ...പുതുമഴ...കിനാപ്പെരുമഴ....

(MUSIC)

നിൻ...നിറകണ്ണിൽ...നോവലിയുമ്പോൾ...
നിൻ...നിറകണ്ണിൽ...നോവലിയുമ്പോൾ...
വിൺ..മുകിലൊന്നിൽ...മൗനം നിറയുന്നു....

മഴ...പുതുമഴ...കിനാപ്പെരുമഴ....
മഴ...പുതുമഴ...കിനാപ്പെരുമഴ....
മഴ...പുതുമഴ...

01 September 2020

ചിത്ര പൗർണമി - ചന്ദന മെതിയടി ഒച്ചയും കേട്ടില്ല

The only malayalam song which comes to mind during every Onam, no its not the one you guessed. This song is from the album Chithra Pournami, Lyrics by O N V Kurup, music by Sharreth and sung by K S Chithra. Thanks to Kiranz for sharing the album image.

Heard this song when it was released in 1995 and it stayed in mind eversince. Thought of sharing it here since i couldnt find the lyrics online.

ചന്ദന മെതിയടി ഒച്ചയും കേട്ടില്ല
പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
ചന്ദന മെതിയടി ഒച്ചയും കേട്ടില്ല
പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
കിളി പാടീലാ .. തെന്നൽ കുളിരാടീലാ...
കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു...
വെറുതെ...വെറുതെ...വെറുതെ.....
ചന്ദന മെതിയടി ഒച്ചയും കേട്ടില്ല
പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

തെങ്ങിളം നീരിന്റെ പാൽക്കുടവും
നല്ല തെച്ചി മലർ പെറ്റ തേൻ പഴവും
ആവണി പുന്നെല്ലിൻ പൊന്നവിലും
ചേലിൽ ആയിരപ്പറകൊള്ളും തുമ്പമുത്തും
കാണിക്ക വയ്ക്കാൻ ഒരുക്കിവയ്ച്ചു
എന്റെ മാണിക്യ കുയിലെന്തേ വന്നില്ല
എന്റെ മാണിക്യ കുയിലെന്തേ വന്നില്ലാ ...ആ...ആ...
ചന്ദന മെതിയടി ഒച്ചയും കേട്ടില്ല
പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

തടുക്കിട്ടു തടുക്കിന്മേൽ പൂവിരിച്ചു
നിലവിളക്കിന്മേൽ കർപ്പൂര തിരി തെളിച്ചു
വടുക്കത്തെ കിളിച്ചുണ്ടൻ മാമ്പഴവും
നിനക്കിഷ്ടമാണെന്നോർത്തെടുത്തു വയ്ച്ചു
പാവക്കിനാവുകൾ പങ്കുവയ്ക്കാൻ
നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല
നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല ...ആ...ആ...

ചന്ദന മെതിയടി ഒച്ചയും കേട്ടില്ല
പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
ചന്ദന മെതിയടി ഒച്ചയും കേട്ടില്ല
പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
കിളി പാടീലാ .. തെന്നൽ കുളിരാടീലാ...
കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു...
വെറുതെ...വെറുതെ...വെറുതെ.....
ചന്ദന മെതിയടി ഒച്ചയും കേട്ടില്ല
പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...